Saturday, 22 December 2018

ചെറുകിട സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും ഇനി ആമസോണിൽ വിൽകാം

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

ഇന്ത്യയിലെ സൂക്ഷ്മ, ചെറുകി, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ സഹായിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആമസോൺ ഇന്ത്യ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ, സ്മോൾ മീഡിയം എൻ്റർപ്രൈസെസുമായി (എഫ്ഐഎസ്ഇ) ധാരണപത്രം ഒപ്പുവെച്ചു.
ഉൽപന്നങ്ങളുടെ വിപണനത്തിനാവശ്യമായ പ്ലാറ്റ്ഫോമും ലോജിസ്റ്റിക്സ് സൌകര്യങ്ങളും ആമസോൺ നൽകുമെന്ന് എഫ്ഐഎസ്എംഇ സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജ് പറഞ്ഞു.
സഹകരണ പദ്ധതിക്കു കീഴിൽ ഇരുസ്ഥാപനങ്ങളും തമ്മിൽ സഹകരിച്ച് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോംവഴി തങ്ങളുടെ ഉൽപന്നങ്ങൾ ആഭ്യന്തര- വിദേശ വിപണികൾ വിറ്റഴിക്കാൻ എംഎസ്എംഇകൾക്ക് സഹായകമാകുന്ന വിവിധ വർഷോപ്പുകളും പരിപാടികളും സംഘടിപ്പിക്കും.
ആമസോണിൻ്റേയും എഫ്ഐഎസ്എംഇയുടേയും വിദഗ്ധരിൽ നിന്ന് ചരക്കുനീക്കം,  ഉൽപന്ന വിവരപ്പട്ടിക തയ്യാറാക്കൽ, നികുതിയടവ്, ഇ കൊമേഴ്സ് വിൽപന തുടങ്ങിയ വിഷയങ്ങളിൽ ഉപദേശം നേടാനും അവസരമുണ്ടാകും.
വിപണിയിൽ മികച്ച  ആവശ്യകതയുള്ള, നിലവാരമുള്ള ഉൽപന്നങ്ങളാണ് ഈ സംരംഭങ്ങളുടേതെന്ന് ആമസോൺ ഇന്ത്യ സെല്ലർ സർവീസ് ഡയറക്ടർ ഗോപാൽപിള്ള പറഞ്ഞു.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.