Friday 21 December 2018

ഇന്ത്യയില്‍ ആമസോണ്‍ വീണ്ടും 1,680 കോടി രൂപ കൂടി നിക്ഷേപിച്ചു

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
ന്യൂഡല്‍ഹി: ആഗോള ഭീമന്‍ ആമസോണ്‍ ഇന്ത്യയില്‍ വീണ്ടും വന്‍ നിക്ഷേപം നടത്തി. 1,680 കോടി രൂപയാണ് പുതുതായി നിക്ഷേപിച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ഇ-കൊമേഴ്‌സ് മേഖലയുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് ഈ അധിക നിക്ഷേപം. ആമസോണിന്റെ 500 കോടി ഡോളര്‍ (ഏകദേശം 33,500 കോടി രൂപ) നിക്ഷേപത്തിനുള്ളിലുള്ള ഒരു ഗഡുവാണിത്. ഇ-കൊമേഴ്‌സ് മേഖലയിലെ പ്രധാന എതിരാളിയായ ഫ്ലിപ്കാര്‍ട്ടിനെതിരെ പോരാടുകയാണ് ആമസോണിന്റെ മുഖ്യ ലക്ഷ്യം.
ആമസോണ്‍ സെല്ലര്‍ സര്‍വീസ് (ആമസോണ്‍ ഇന്ത്യ) പോയമാസം ഈ തുക കൈപ്പറ്റിയെന്ന് വാണിജ്യകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖകളില്‍ ചൂണ്ടിക്കാട്ടി. 200 കോടി ഡോളറിന്റെ നിക്ഷേപത്തിനു പുറമേ അധികമായി 300 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. ഇതുവരെ 200 കോടി ഡോളറിനു മുകളില്‍ ആമസോണ്‍ ഇന്ത്യ മാതൃകമ്പനിയില്‍നിന്നു കൈപ്പറ്റിക്കഴിഞ്ഞു.
രാജ്യത്ത് ആമസോണ്‍ ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ച് നാലു വര്‍ഷം പിന്നിട്ടതേയുള്ളൂ. തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ കമ്പനിയെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ഉപകരിക്കുമെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു. അതേസമയം ടൈഗര്‍ ഗ്ലോബലിന്റെ പിന്തുണയുള്ള ഫ്ലിപ്കാര്‍ട്ടിന് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ വര്‍ഷം ആദ്യം 140 കോടി ഡോളറിന്റെ ഫണ്ടിംഗ് ലഭിച്ചിരുന്നു.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.