ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
ഏത്തക്കായ വറുത്തത്, കുരുമുളക്, ഏലം, തേന്‍,
മുളയരി തുടങ്ങി മലയാളിയുടെ തനത് ഉല്‍പന്നങ്ങളെല്ലാം ആമസോണ്‍
ഉപഭോക്താക്കളുടെ പക്കലേക്ക് പോകുന്നതു തിരുവനന്തപുരത്തെ ക്രിസ്റ്റി ട്രീസ
ജോര്‍ജിന്റെ വീട്ടില്‍നിന്നാണ്. ഇത്തരത്തില്‍ പ്രതിമാസം പത്ത് ലക്ഷത്തിലേറെ
രൂപയാണ് ക്രിസ്റ്റി സമ്ബാദിക്കുന്നത്. സംസ്ഥാനത്തിന്റെ പല
ഭാഗങ്ങളില്‍നിന്നുള്ള ചെറുകിട ഉല്‍പാദകരില്‍നിന്നു വാങ്ങുന്ന സാധനങ്ങളാണ്
ക്രിസ്റ്റി പായ്ക്ക് ചെയ്ത് ആമസോണിന്റെ പെട്ടിക്കുള്ളിലാക്കി
അയയ്ക്കുന്നത്.
ഹാന്‍ടെക്സിലെ ഫാഷന്‍
ഡിസൈനര്‍ ജോലി ഉപേക്ഷിച്ചു 2013ല്‍ ക്രിസ്റ്റി കൈത്തറി വസ്ത്രങ്ങള്‍
വില്‍ക്കുന്ന ലൂംസ് ആന്‍ഡ് വീവ്സ് എന്ന സ്ഥാപനം തുടങ്ങിയെങ്കിലും ഇത്
നഷ്ടത്തിലായി.
പിന്നീട് ആമസോണ്‍ രാജ്യത്ത് തുടങ്ങിയ സമയത്ത് ആദ്യത്തെ
10,000 സെല്ലര്‍മാരുടെ കൂട്ടത്തില്‍ ക്രിസ്റ്റിയെയും തിരഞ്ഞെടുത്തു.
ആദ്യമൊക്കെ ബാലരാമപുരം, കണ്ണൂര്‍ കൈത്തറി വസ്ത്രങ്ങളായിരുന്നു
വിറ്റിരുന്നത്. പിന്നീട് ബെഡ്ഷീറ്റ്, ഏത്തക്കായ വറുത്തത്, ആയുര്‍വേദ
ഉല്‍പന്നങ്ങള്‍, ചണ ബാഗുകള്‍ തുടങ്ങി പലതരം ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍
ആരംഭിച്ചു. ആമസോണ്‍ കൈമാറിയിട്ടുള്ള പായ്ക്കറ്റുകളില്‍ ഉല്‍പന്നങ്ങള്‍
നിറച്ചു സീല്‍ ചെയ്ത് ഉപഭോക്താവിന് നേരിട്ട് അയച്ചു കൊടുക്കും.
ദിവസേന 200 ഓര്‍ഡറെങ്കിലും ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ക്രിസ്റ്റി പറയുന്നത്.