Friday, 14 May 2021

ആമസോണിൽ എങ്ങനെ സെല്ലർ ആകാം? പ്രാഥമിക വിവരങ്ങൾ

 • ആമസോണിൽ സെല്ലർ ആകാൻ എത്ര ഉൽപ്പന്നങ്ങൾ വേണം?

ഏതെങ്കിലുമൊരു ഉൽപ്പന്നത്തിന്റെ 10 എണ്ണം ഉണ്ടെങ്കിൽ ആമസോണിൽ വിൽക്കാൻ സാധിക്കും. കൂടുതലായി വിൽക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ ഒന്നുവീതം ആയാലും മതി. കൂടുതൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്ന സെല്ലർക്ക് കൂടുതൽ ഓർഡറുകൾ കിട്ടാൻ സാധ്യതയുണ്ട്.



• ആമസോണിൽ വിൽക്കുന്നതിന് മുൻകൂർ പണം ആവശ്യമാണോ?

ആമസോണിൽ സെല്ലർ അക്കൗണ്ട് തുടങ്ങാൻ പണം അടയ്ക്കേണ്ടതില്ല. ഉൽപ്പന്നങ്ങൾ വിറ്റു പോകുമ്പോൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു നിശ്ചിത ശതമാനം കമ്മീഷൻ കിഴിച്ച ശേഷം ബാക്കി തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയാണ് ആമസോൺ ചെയ്യുന്നത്.


• ഉൽപ്പന്നങ്ങൾ എങ്ങനെയാണ് ഉപഭോക്താവിലേക്ക് എത്തുന്നത്?

ആമസോണിൽ ഒരു ഉപഭോക്താവ് നിശ്ചിത ഉൽപ്പന്നം ഓർഡർ ചെയ്യുമ്പോൾ ഇമെയിൽ ആയും മെസ്സേജ് ആയും സെല്ലർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. അപ്പോൾ സെല്ലർ ഉൽപ്പന്നം പാക്ക് ചെയ്ത് പിക്കപ്പ് പ്പ് ഷെഡ്യൂൾ ചെയ്യുമ്പോൾ ആമസോൺ കൊറിയർ പാർട്ണർമാർ അത് വന്ന് കളക്ട് ചെയ്തു ഉപഭോക്താവിന് എത്തിച്ചുകൊടുക്കുന്നു. ആമസോൺ കൊറിയർ സേവനം ലഭ്യമല്ലാത്ത പിൻകോഡുകളിൽ സെല്ലർ അത് ഉപഭോക്താവിലേക്ക് കൊറിയർ വഴിയോ പോസ്റ്റൽ വഴിയോ നേരിട്ട് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.


• ഷിപ്പിംഗ് ഫീസ് ആരാണ് നൽകുന്നത്?

ഉപഭോക്താവിൽ നിന്നും ഷിപ്പിംഗ് ഫീസ് ഈടാക്കാനും ഫ്രീയായി ഷിപ്പിംഗ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം സെല്ലർക്കുണ്ട്. ഉപഭോക്താവിൽ നിന്നും ഷിപ്പിംഗ് ഫീസ് ഈടാക്കുന്ന അവസരത്തിൽ ഉൽപ്പന്നത്തിന്റെ വില, വലിപ്പം, ഭാരം, അയക്കേണ്ട ദൂരം തുടങ്ങിയവ മാനദണ്ഡമാക്കി ആമസോൺ ഗൈഡ് ലൈൻ അനുസരിച്ച് ഷിപ്പിംഗ് നിശ്ചയിക്കാം. ഷിപ്പിംഗ് ഫീസ് ഉപഭോക്താവിൽ നിന്നും ഈടാക്കാതെ സാഹചര്യത്തിൽ സെല്ലർ അത് സ്വയം വഹിക്കേണ്ടിവരും.


ആമസോണിൽ സെല്ലർ ആകുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്താണ്?

ആമസോണിന്റെ  കണക്കനുസരിച്ച് ഇന്ത്യയിൽ 15 കോടിയിലധികം ഉപഭോക്താക്കളാണ് ആമസോണിൽ ഉള്ളത്.  ഇവരിലേക്ക് വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും  സെല്ലർമാർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ എത്തിക്കാൻ കഴിയും.  7 ലക്ഷത്തിലധികം ചെറുതും വലുതുമായ സെല്ലർമാരാണ് നിലവിൽ ആമസോണിൽ ഉള്ളത്.


 സെല്ലർമാർക്ക് തങ്ങൾ വിറ്റഴിച്ച ഉൽപ്പന്നത്തിന്റെ  വില അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആഴ്ചതോറും മുടക്കം കൂടാതെ എത്തിച്ചേരുന്നു.


ആമസോൺ വഴി ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്താൻ ഉള്ള സൗകര്യം ഉണ്ട്.


വിദേശ വിപണിയിൽ ഉല്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സെല്ലർമാർക്ക് നൂറ്റി എൺപതിലധികം രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ ആമസോൺ അവസരമൊരുക്കുന്നു.


• ആമസോണിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ എന്ത് ചെയ്യണം?

ആദ്യം ആമസോണിൽ ഒരു സെല്ലർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. അതിനുശേഷം ഉൽപ്പന്നങ്ങൾ ആമസോണിൽ ലിസ്റ്റ് ചെയ്യുകയും മറ്റ് ആവശ്യമായ വിവരങ്ങൾ നൽകി അക്കൗണ്ട് ആക്ടീവ് ആക്കുകയും ചെയ്യുക.



ഓർഡറുകൾ വരുമ്പോൾ ഉൽപ്പന്നം പാക്ക് ചെയ്ത് പിക്കപ്പ് ഷെഡ്യൂൾ ചെയ്യുക. ആമസോൺ കൊറിയർ പാർട്ണർ വന്ന് ഉൽപ്പന്നം കളക്ട് ചെയ്തു ഉപഭോക്താവിനു എത്തിച്ചുകൊടുക്കും.



ഉൽപ്പന്നങ്ങളുടെ പെയ്മെൻറ് ആഴ്ചയിലൊരിക്കൽ ആമസോണിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരും.


• എന്തൊക്കെ ഉൽപ്പന്നങ്ങൾ ആമസോണിൽ വിൽക്കാൻ സാധിക്കും?

പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മൊബൈൽഫോണുകൾ, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഉൽപ്പന്നങ്ങൾ, ഹോം അപ്ലയൻസസ്, സ്റ്റേഷനറി, കോസ്മെറ്റിക്സ്, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, ബാഗുകൾ, തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ആമസോണിൽ വിൽക്കാൻ സാധിക്കും.


• അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ വിവരങ്ങൾ എന്തൊക്കെയാണ്?

നിങ്ങളുടെ ബിസിനസിന്റെ വിവരങ്ങൾ, ഈമെയിൽ, ഫോൺ നമ്പർ, അഡ്രസ് മുതലായവ.


• ആമസോണിൽ വിൽക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?

പാൻ കാർഡും ബാങ്ക് അക്കൗണ്ടും ആണ് ആണ് പ്രധാനമായും വേണ്ടത്. ജി എസ് ടി ബാധകമായ ഉത്പന്നങ്ങൾ വിൽക്കാൻ ജി എസ് ടി രജിസ്ട്രേഷൻ ആവശ്യമാണ്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കാൻ ലൈസൻസും ആവശ്യമാണ്.


• ആമസോണിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സ്വന്തമായി വെബ്സൈറ്റ് ആവശ്യമാണോ?

ആമസോണിൽ ഉൽപന്നങ്ങൾ വിൽക്കാൻ സ്വന്തമായി വെബ്സൈറ്റ് ആവശ്യമില്ല. അക്കൗണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം സെല്ലർ സെന്ട്രൽ പ്ലാറ്റ്ഫോമിലൂടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ സാധിക്കും.


• ആമസോൺ ഇന്ത്യ വഴി ഇന്ത്യയ്ക്ക് പുറത്തേക്ക് വിൽക്കാൻ സാധിക്കുമോ?

ഇല്ല. ആമസോൺ വഴി ഇന്ത്യക്ക് പുറത്തേക്ക് വിൽക്കാൻ ആമസോൺ ഗ്ലോബൽ പ്രോഗ്രാം വഴി രജിസ്റ്റർ ചെയ്ത് വിൽക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ ആമസോൺ വെബ്സൈറ്റ് വഴി വിൽക്കാം.


• ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് സെല്ലറുടെ വിവരങ്ങൾ ലഭ്യമാണോ?

ഉൽപ്പന്നങ്ങളുടെ ഡീറ്റെയിൽ പേജിൽ നിന്നും അത് ഉപഭോക്താവിന് മനസ്സിലാക്കാം. അതോടൊപ്പം ഉപഭോക്താവിന് അയച്ചു കൊടുക്കുന്ന ഇൻവോയിസിൽ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.


• ഒരിക്കൽ അക്കൗണ്ട് തുടങ്ങിയാൽ അത് ഒഴിവാക്കാൻ കഴിയുമോ?

സെല്ലർക്ക് അക്കൗണ്ട് താൽക്കാലികമായി ഇനാക്റ്റീവ് ആക്കാനും പൂർണമായും ഒഴിവാക്കാനും സാധിക്കും.

• പാക്കേജിംഗ് മെറ്റീരിയൽ എങ്ങനെ ലഭിക്കും?

ആമസോൺ ബ്രാൻഡഡ് പാക്കേജിങ് മെറ്റീരിയൽ ആമസോണിൽ നിന്ന് തന്നെ വാങ്ങാൻ കഴിയും.


• ആമസോൺ വഴി ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നു. കൂടുതൽ പഠിക്കാൻ ട്രെയിനിംഗ് ലഭ്യമാണോ?

ആമസോൺ വഴി ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇകൊമേഴ്സ് ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് 8848 407 347 എന്ന വാട്സ്ആപ്പ് നമ്പരിൽ കോൺടാക്ട് ചെയ്യുകയോ http://bit.ly/EcomTaining എന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.



ഇകൊമേഴ്സ് ട്രെയിനിങ്ങിൽ പങ്കെടുക്കുന്നവർക്ക്  ട്രെയിനിങ്ങിന് പുറമേ സൌജന്യമായി “ആമസോണിൽ സെല്ലർ ആകാം” എന്ന മലയാളത്തിലുള്ള സെല്ലർ ഗൈഡും പരിശീലനത്തിനുശേഷം സംശയങ്ങൾ വന്നാൽ പരിഹരിക്കുന്നതിനായി വാട്സാപ്പിലൂടെ സപ്പോർട്ടും ലഭിക്കും.


ആമസോണിൽ സെല്ലർ ആകാം ഇബുക്ക് ആമസോണിലും പിഡിഎഫ് ഇബുക്ക് ഇൻസ്റ്റാമോജോയിലും ലഭ്യമാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് വാങ്ങാവുന്നതാണ്