Friday, 1 March 2019

കുടുംബശ്രീ– ആമസോൺ കരാറായി.


തിരുവനന്തപുരം∙ കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ ആമസോണുമായി കരാർ ഒപ്പിട്ടു. മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ആമസോൺ ഇന്ത്യ സെല്ലർ ആൻഡ്  എക്‌സ്പീരിയൻസ് ഡയറക്ടർ  പ്രണവ് ഭാസിൻ എന്നിവർ ധാരണാപത്രം ഒപ്പുവച്ചു.ആമസോണിന്റെ  സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയിലൂടെയാണ് കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തുന്നത്.

കുടുംബശ്രീയുടെ 69 ഉൽപന്നങ്ങളാണ് ആദ്യഘട്ടത്തിൽ ആമസോണിൽ ലഭ്യമാവുക. പദ്ധതിയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകർക്ക് ആമസോൺ പരിശീലനം നൽകും. തുടക്കത്തിൽ ഇതിനായി കമ്മിഷനും നൽകേണ്ടതില്ല. ഉൽപന്നങ്ങളുടെ പ്രചാരണം, സൗജന്യ അക്കൗണ്ട് മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങളും ആമസോൺ നൽകും. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ തിരുവനന്തപുരത്ത് എത്തിച്ച് ഓർഡർ അനുസരിച്ച് ആമസോണിന് കൈമാറും