Wednesday, 13 March 2019

ആമസോൺ സെല്ലർ ഇബുക്ക് മലയാളം Amazon Seller Guide Malayalam

ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും വ്യക്തികൾക്കും ഉപകരിക്കുന്ന PDF E-BOOK ആമസോണിൽ സെല്ലർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത് എങ്ങനെ? ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നത് എങ്ങനെ? പാക്കിങ്, ഷിപ്പിംഗ് , ആമസോണിലെ ഫീസുകൾ, പ്രമോഷൻസ് തുടങ്ങി ഒരു സെല്ലർക്ക് ആവശ്യമായ വിവരങ്ങൾ എല്ലാം നൽകുന്ന ഇബുക്ക്. കൂടുതൽ വിവരങ്ങൾക്ക് 8848407347-ൽ whatsapp ചെയ്യുക.
https://imojo.in/AmazonSellerEBook

 മലയാളം PDF ഇബുക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത ഓണ്ലൈനായി വാങ്ങുക https://imojo.in/AmazonSellerEBook

Monday, 4 March 2019

Women empowerment: Kerala's Kudumbashree products to be sold on Amazon now

Within the first three weeks of the pilot, Kudumbashree has started receiving orders from states like Himachal Pradesh, West Bengal,Delhi,Karnataka and Andhra Pradesh, to name a few

Amazon India recently signed an MoU with Kudumbashree, a poverty eradication and women empowerment programme implemented by the State Poverty Eradication Mission of the Kerala Government for its pioneering programme- "Amazon Saheli".

Through this partnership, Amazon India will support, train and empower women entrepreneurs associated with the organisation and provide a marketplace for them to showcase their products to Amazon customers across the country, a press release said.

Kudumbashree is one of the largest women empowerment programmes in the world with more than 1,000 Community Development Societies and reaching more than four million women across 14 districts in Kerala

The Saheli team will train and support women entrepreneurs associated with Kudumbashree and provide them with a slew of benefits to enable them to start selling online at zero initial cost. They will also be provided seamless onboarding assistance,imaging and cataloguing, product listing, subsidized referral fee and free account management, the release said.

With this partnership, Amazon India will bring in the regional selection and unique products across categories like grocery, home and fashion accessories made by women entrepreneurs from the state.

Amazon has already conducted a pilot workshop and added products in grocery and personal care made by women artisans under the Kudumbashree account.

Within the first three weeks of the pilot, they have started receiving orders from states like Himachal Pradesh, West Bengal,Delhi,Karnataka and Andhra Pradesh, to name a few.

Pranav Bhasin, Director, Seller Experience, Amazon India, said participation of women entrepreneurs on the Amazon.in marketplace has been growing substantially over the past few years, especially since the inception of our dedicated program Amazon Saheli.

Kudumbashree was launched by the state government in 1997 to eradicate poverty in rural and urban areas of Kerala through community development schemes, under the leadership of Local Self Governments.

It is now also considered as one of the largest women empowering projects in India.

By supporting women weavers and handicraft experts, this association will change the socio-economic life of women in Kerala, both in urban and rural areas of the state, S Harikishore, Executive Director, Kudumbashree, said.

Launched in November 2017, with SEWA and Impulse Social Enterprise, Amazon Saheli currently has a diverse range of products listed by women entrepreneurs.

The programme offers extensive training and skill development workshops for its partners to help women entrepreneurs understand the nuances of online selling and develop skills and capabilities necessary to grow their business on Amazon.in.

The training workshops comprise sessions on listing of products, imaging and cataloging, packaging and shipping, inventory and account management and customer servicing.

The workshops are free and offer exclusive benefits, including assisted onboarding and mentorship programs.

Amazon Saheli works with 17 partners with the reach of 100,000 women entrepreneurs.

Currently,the Saheli program includes women entrepreneurs like housewives, domestic helpers, artisans etc.with thousands of products across 13 categories like apparel, jewellery and groceries.

Read more about Amazon best seller in kerala here: https://www.groxp.com/success-story-amazon-best-seller-in-kerala/

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക

കേരളത്തിൽ ആമസോണിന്റെ ഭാവിപരിപാടികൾ

തിരുവനന്തപുരം∙ ആമസോണിൽ 3,000 രൂപയ്ക്ക് ചിരട്ടയും 1,000 രൂപയ്ക്ക് കപ്പയും വിൽക്കാമെന്നു ഇനി കരുതേണ്ട! തോന്നിയ വില ഈടാക്കി ഉൽപന്നങ്ങൾ ആമസോണിൽ വിൽക്കുന്ന സെല്ലേഴ്സിനു പിടിവീഴുമെന്നു മുന്നറിയിപ്പു നൽകി ആമസോൺ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടർ പ്രണവ് ബാസിൻ.  ആമസോൺ ഇന്ത്യയിലൂടെ ഉൽപന്നങ്ങൾ വിൽക്കുന്ന ലക്ഷക്കണക്കിനു സെല്ലേഴ്സിന്റെ ചുമതലയുള്ള പ്രണവ് കുടുംബശ്രീയും ആമസോണും തമ്മിലുള്ള ധാരണാപത്രം ഒപ്പിടാൻ തലസ്ഥാനത്ത് എത്തിയപ്പോഴാണ് 'മനോരമ'യോട് മനസ്സുതുറന്നത്. ആമസോണിനു മുൻപ് മേക്ക് മൈ ട്രിപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു പ്രണവ്.

കഴിഞ്ഞയിടയ്ക്കാണ് ചിരട്ട 3,000 രൂപയ്ക്ക് ആമസോണിലൂടെ വിൽപനയ്ക്ക് വച്ചതു സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായത്. വില നിശ്ചയിക്കുന്നതിൽ ആമസോൺ ഇടപെടാറില്ല, പക്ഷേ തോന്നിയ വിലയ്ക്ക് വിൽപനയ്ക്കു വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അതു വിൽക്കുന്നവരെ നേരിട്ടു ബന്ധപ്പെട്ട ശേഷം നടപടി സ്വീകരിക്കുകയാണു പതിവെന്ന് അദ്ദേഹം പറഞ്ഞു. ആമസോണിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ സഹേലിയുടെ ഭാഗമായി കുടുംബശ്രീയിലുടെ സ്ത്രീ സംരഭകർക്ക് ഓൺലൈൻ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോൺ ഉപഭോക്താക്കൾക്ക് മുൻപിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ ലഭിക്കുന്നത്.

ആമസോണിന്റെ കണ്ണിൽ കേരളം എങ്ങനെ?
ഹെൽത്ത് ആൻഡ് പഴ്സനൽ കെയർ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കാണു കേരളത്തിൽ ഡിമാൻഡ്. 2013ൽ കേരളത്തിൽ നിന്ന് 100 സെല്ലർമാർ മാത്രമാണുണ്ടായിരുന്നതെങ്കിൽ ആറ് വർഷത്തിനു ശേഷം 3,000 സെല്ലർമാർ ഇന്നവരുടെ ഉൽപന്നങ്ങൾ ആമസോണിലൂടെ വിൽക്കുന്നു. ഇന്ത്യയിൽ വിൽപന നടത്തുന്ന 50 ശതമാനം പേരും ടിയർ ടു, ടിയർ ട്രീ നഗരങ്ങളിൽ നിന്നാണ്.  കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ‌ നിന്ന് ഉൽപാദിപ്പിക്കുന്ന പരമ്പരാഗത കരകൗശല ഉൽപന്നങ്ങൾക്ക് ഇന്ത്യയിലെമ്പാടും നല്ല ഡിമാൻഡുണ്ട്.

കേരളത്തിൽ ആമസോണിന്റെ ഭാവിപരിപാടികൾ?
കേരളത്തിൽ ഉൽപാദനമേഖലയിലുള്ള സഹകരണസംഘങ്ങൾക്ക് ആമസോണിലേക്കു സ്വാഗതം. കൂടുതൽ സർക്കാർ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിൽ ഏർപ്പെടാൻ തയാറാണ്. നിലവിൽ കണ്ണൂരിൽ ഉൾപ്പെടെ നെയ്ത്തുതൊഴിലാളികളുടെ സംഘങ്ങൾ ആമസോണിന്റെ ഭാഗമാണ്. നിങ്ങളുടെ ഉൽപന്നങ്ങൾ ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ ആമസോൺ സഹായിക്കും. ജയ്പ്പൂരിലെ നെയ്ത്തുതൊഴിലാളികൾ നിർമിച്ച ബെഡ്ഷീറ്റുകൾ വിദേശ രാജ്യങ്ങളിൽ ബീച്ച്ക്ലോത്ത് ആയിട്ട് വരെ ഉപയോഗിക്കുന്നുണ്ടത്രെ. നമ്മൾ വിചാരിക്കാത്ത ഉപയോഗങ്ങളാണു നമ്മുടെ ഉൽപന്നങ്ങൾകൊണ്ട്!</p>


 കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ സെല്ലേഴ്സിന് ഭാഷ  പ്രശ്നമല്ലേ?കുറേയൊക്കെ ശരിയാണ്. പക്ഷേ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ഇംഗ്ലിഷിനു പുറമേ മറ്റു ഭാഷകൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്. നിലവിൽ തമിഴും തെലുങ്കും ഹിന്ദിയുമുണ്ട്. ഉടൻ മലയാളവുമെത്തും. സഹായം നൽകാനുള്ള ആമസോൺ ഗ്രൂപ്പിലും മലയാളികളുണ്ട്. ആമസോൺ ആപ്പിൽ നിലവിൽ ഹിന്ദി ലഭ്യമാണ്. അതു മറ്റു ഭാഷകളിലേക്കും വ്യാപിപ്പിക്കും.


 ആമസോണിൽ സാധനങ്ങൾ വിൽക്കാൻ എന്തുചെയ്യണം?
മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്കൊരു ആമസോൺ സെല്ലറായി മാറാം. ആമസോൺ സെല്ലർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ‌ ചെയ്യുക. ജിഎസ്ടി നമ്പർ, ബാങ്ക് അക്കൗണ്ട്, പാൻ നമ്പർ എന്നിവയുണ്ടെങ്കിൽ നിങ്ങൾ ഞങ്ങളുടെ ഔദ്യോഗിക സെല്ലറായിക്കഴിഞ്ഞു. ഉൽപന്നങ്ങളുടെ മികച്ച ചിത്രങ്ങൾ എടുത്തു പ്രസിദ്ധീകരിക്കാനും കാറ്റലോഗ് തയാറാക്കാനും നെറ്റ്‍വർക്ക് സേവനദാതാക്കൾ നിങ്ങളെ തേടിയെത്തും. ആർക്കും എന്തുൽപ്പന്നവുമായും കടന്നുവരാം.

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

Friday, 1 March 2019

കുടുംബശ്രീ– ആമസോൺ കരാറായി.


തിരുവനന്തപുരം∙ കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ ആമസോണുമായി കരാർ ഒപ്പിട്ടു. മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ആമസോൺ ഇന്ത്യ സെല്ലർ ആൻഡ്  എക്‌സ്പീരിയൻസ് ഡയറക്ടർ  പ്രണവ് ഭാസിൻ എന്നിവർ ധാരണാപത്രം ഒപ്പുവച്ചു.ആമസോണിന്റെ  സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയിലൂടെയാണ് കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തുന്നത്.

കുടുംബശ്രീയുടെ 69 ഉൽപന്നങ്ങളാണ് ആദ്യഘട്ടത്തിൽ ആമസോണിൽ ലഭ്യമാവുക. പദ്ധതിയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകർക്ക് ആമസോൺ പരിശീലനം നൽകും. തുടക്കത്തിൽ ഇതിനായി കമ്മിഷനും നൽകേണ്ടതില്ല. ഉൽപന്നങ്ങളുടെ പ്രചാരണം, സൗജന്യ അക്കൗണ്ട് മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങളും ആമസോൺ നൽകും. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ തിരുവനന്തപുരത്ത് എത്തിച്ച് ഓർഡർ അനുസരിച്ച് ആമസോണിന് കൈമാറും

Thursday, 28 February 2019

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണ്‍ വഴിയും, ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: തനിമയും വിശ്വാസ്യതയും കൈമുതലാക്കിയ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ഇനി പുതിയ വിപണി. തിരഞ്ഞെടുത്ത കുടുംബശ്രീ ഉല്‍പന്നങ്ങളെ ശ്രദ്ധേയമായ വിപണിയില്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്യുന്നതിന് കുടുംബശ്രീയും ആഗോള ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍റെ സാന്നിധ്യത്തില്‍ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ആമസോണ്‍ ഡയറക്ടര്‍(സെല്ലര്‍ ആന്‍ഡ് എക്സ്പീരിയന്‍സ്) പ്രണവ് ഭാസിന്‍ എന്നിവര്‍ ധാരണാ പത്രം ഒപ്പു വച്ചു. വിപണന മേഖലയില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി അവയെ കുടുംബശ്രീ വനിതകള്‍ക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിക്കുന്നത്. വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ അവതരിപ്പിക്കുന്ന ആമസോണ്‍ സഹേലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംയോജനം സാധ്യമാകുന്നത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന നൂറ്റിപ്പത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറായിട്ടുള്ളത്. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ടോയ്ലെറ്ററീസ്, സോപ്പ്, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി തിരഞ്ഞെടുത്ത നൂറ്റിപത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ആമസോണ്‍ വെബ്സൈറ്റിലൂടെ വില്‍പനയ്ക്ക് എത്തിക്കുന്നത്. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാം. കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സഹേലി സെന്‍ററിലാണ് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പായ്ക്കു ചെയ്യുകയും ആമസോണ്‍വിതരണ സംവിധാനം ഉപയോഗിച്ച് ഈ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് പുതിയ വിപണന മേഖലയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഉല്‍പാദനത്തിനും വിപണനത്തിനും ഉയര്‍ച്ച കൈവരിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറാക്കും. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ കുടുംബശ്രീ സംരംഭകര്‍ക്ക് സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീ ഉല്‍പന്നങ്ങളെ എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളെ എല്ലായ്പ്പോഴും ആകര്‍ഷിക്കാന്‍ കഴിയും വിധം കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ആധുനികവും ശാസ്ത്രീയവുമായ സാങ്കേതിക വിദ്യയുപയോഗിച്ച് സംരംഭകര്‍ ഉറപ്പു വരുത്തണം. സിവില്‍ സപ്ളൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളുമായും കൂടാതെ സഹകരണ മേഖലകളിലെ വിപണന സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനും കുടുംബശ്രീ മുന്‍കൈയെടുക്കും. ആമസോണുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇത്തരം പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുടുംബശ്രീ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി സൗകര്യമൊരുക്കുമെന്നും പണച്ചെലവില്ലാതെ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ആമസോണ്‍ ഡയറക്ടര്‍ പ്രണവ് ഭാസിന്‍ പറഞ്ഞു. സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിനാവശ്യമായ പരിശീലനങ്ങളും പ്രോത്സാഹനവും നല്‍കി ശാക്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ സംരംഭകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ ഉല്‍പന്നങ്ങളുടെ പായ്ക്കിങ്ങ്, ലേബലിങ്ങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് നിയമങ്ങളും ജി.എസ്.ടിയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ആമസോണ്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ദീപക്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ ആന്‍ഡ് ഫിനാന്‍സ് അസിസ്റ്റന്‍റ് പ്രൊഫ. ഡോ. തോമസ് ജോസഫ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഓണ്‍ലൈന്‍ വിപണന രംഗത്ത് വിജയം കൈവരിച്ച സംരംഭക ക്രിസ്റ്റി ട്രീസാ ജോര്‍ജ് സംരംഭകരുമായി ആശയ വിനിമയം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ കൃതജ്ഞത പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാല, പവിത്ര, ആമസോണ്‍ സഹേലി പ്രതിനിധി സജേഷ്, ജില്ലാമിഷന്‍ പ്രതിനിധികള്‍, ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു. Content highlight കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

Tuesday, 26 February 2019

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണ്‍ വഴി; ലഭിക്കുന്നത് മികച്ച പ്രതികരണം

പരീക്ഷണാടിസ്ഥാനത്തില്‍ ആമസോണില്‍ ലഭ്യമാക്കിയിട്ടുള്ള ചുരുക്കം ചില ഉത്പന്നങ്ങള്‍ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്. പോര്‍ട്ടല്‍ ആരംഭിക്കുന്നതിനായുള്ള സാങ്കേതിക സഹായം നല്‍കുന്നത് സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷനാണ്. 

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ നിന്നും സ്വന്തമാക്കാം. കുടുംബശ്രീയുടെ കീഴിലുള്ള ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് ആമസോണില്‍ നിന്നും ലഭിക്കുക. പരീക്ഷണാര്‍ത്ഥമുള്ള ഡിസ്‌പ്ലേ ആമസോണ്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചു. ഹിമാചല്‍പ്രദേശ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബശ്രീ ബസാര്‍ ഡോട്ട് കോം എന്ന വെബ് സൈറ്റിലാണ് (www.kudumbashreebazaar.com) ഈ സേവനം ലഭ്യമാവുക. ലേബലിങ്, പായ്ക്കിങ് എന്നിവയില്‍ പുതുമയും ആകര്‍ഷണീയതയും ഉള്‍കൊള്ളിച്ച് മികച്ച ഗുണനിലവാരമുള്ള ഇരുനൂറോളം ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ കഴിയുക. ഉത്പന്നങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉത്പന്നങ്ങള്‍ തപാല്‍ ഓഫിസ് വഴി ഉപഭോക്താവിന് സുരക്ഷിതമായി എത്തിച്ചു കൊടുക്കുന്നതിനായി കുടുംബശ്രീ തപാല്‍ വിഭാഗവുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ വ്യാപിപ്പിക്കുന്നത്. പോര്‍ട്ടല്‍ ആരംഭിക്കുന്നതിനായുള്ള സാങ്കേതിക സഹായം നല്‍കുന്നത് സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷനാണ്. ആമസോണ്‍ വഴിയുള്ള വില്‍പ്പന ഏകോപിപ്പിക്കാനും കസ്റ്റമര്‍ കെയര്‍ സര്‍വ്വീസിനുമായി തിരുവനന്തപുരത്ത് കുടുംബശ്രീ പ്രത്യേക ഓഫീസും ആരംഭിച്ചു. ഉത്പന്നങ്ങള്‍ക്ക് സ്വീകാര്യതയേറുന്ന മുറയ്ക്ക് കുടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരമൊരുക്കും. ഇതോടെ കുടുംബശ്രീ വനിതകള്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കാന്‍ സാധിക്കും. പരമ്പരാഗത മാര്‍ക്കറ്റിങ് രീതികളെക്കാള്‍ ചുരുങ്ങിയ ചെലവിലാണ് ഓണ്‍ലൈന്‍ വഴിയുള്ള മാര്‍ക്കറ്റിങ് നടക്കുക. ഏതു സമയത്തും ഓര്‍ഡറുകള്‍ സ്വീകരിക്കാനും സാധനങ്ങള്‍ എത്തിക്കാനും ഇതുവഴി സാധിക്കും. ഈ വര്‍ഷമാദ്യം തന്നെ സംസ്ഥാനതലത്തില്‍ കുടുംബശ്രീ ഓണ്‍ലൈന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ആരംഭിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആമസോണില്‍ ലഭ്യമാക്കിയിട്ടുള്ള ചുരുക്കം ചില ഉത്പന്നങ്ങള്‍ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കുടുംബശ്രീ ബസാര്‍ എന്ന വെബ്സൈറ്റ് വഴി ഉത്പന്നങ്ങള്‍ ലഭ്യമാണെങ്കിലും, വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനാല്‍ പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ആമസോണ്‍ രംഗത്തെത്തുന്നതോടെ, ഉത്പന്നങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. 

Monday, 28 January 2019

Amazon Seller Training / Amazon Trained Ecommerce Specialist Training 08

Amazon Seller Training / Amazon Trained Ecommerce Specialist Training was conducted on  Kochi  Time Square Hotel on 27th  January  2019

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ആമസോണിന്റെ ഔദ്യോഗിക പരിശീലനം 27  ജനുവരി 2019 ന് കൊച്ചിയിലെ ടൈം സ്ക്വയർ ഹോട്ടലിൽ വെച്ച് നടന്നു.  

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. Ref:Ates08